പ്രയാഗ് രാജ് :മഹാകുംഭമേളയ്‌ക്കെത്തി ചിക്കന്‍ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച കുടുംബത്തിനെ പാഠം പഠിപ്പിക്കുന്ന സനാതനി സന്തിന്റെ വീഡിയോ വൈറല്‍. പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കൊരുക്കിയ ടെന്‍റില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു ടെന്‍റിലാണ് ഒരു കുടുംബം ചിക്കന്‍ പാകം ചെയ്തു കഴിച്ചത്. സനാതന ധര്‍മ്മം ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് സനാതനി സന്തുകള്‍ എന്ന് വിളിക്കപ്പെടുന്ന സന്യാസിമാര്‍. പണ്ട് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ മുഗളന്മാരോട് വരെ ഇവര്‍ യുദ്ധം ചെയ്തതായി പറയുന്നു.
ചിക്കന്‍ പാചകം ചെയ്ത പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് നശിപ്പിച്ച ശേഷം ചിക്കന്‍ പാകം ചെയ്ത കുടുംബത്തെയും ഒരു സനാതനി ആക്രമിക്കുന്നത് കാണാം. സനാതനധര്‍മ്മത്തിനെതിരെ നീങ്ങുന്നവര്‍ക്കെതിരെ എന്ത് അക്രമവും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത ചില അഖാഡകളില്‍ പെട്ട ഒരു സനാതനി സന്താണ് ആ കുടുംബത്തെ ആക്രമിക്കുന്നതെന്ന് കരുതുന്നു.
ഇത് ഒരു മുസ്ലിം കുടുംബമായിരുന്നോ എന്ന് സംശയമുണര്‍ത്തും വിധം ഒരു സ്ത്രീയും ടെന്‍റില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. കലിപൂണ്ട സനാതനി സന്ത് ഇവരുടെ ടെന്‍റും പൊളിച്ച് നീക്കുന്നുണ്ട്.
ഇതിന്റെ വീഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക