World

മുസ്‌ളിം യുവാവ് പരസ്യമായി അപമാനിച്ചു; ബംഗ്ലാദേശില്‍ ഹിന്ദു യുവതി ജീവനൊടുക്കി

Published by

പോട്ടുകാലി: ബംഗ്ലാദേശിലെ ബൗഫല്‍ ഉപജില്ലയില്‍ മുസ്ലിം യുവാവും പൊലീസും ചേര്‍ന്ന് ചൂഷണം ചെയ്തതിന് ശേഷം ഹിന്ദു യുവതി ആത്മഹത്യ ചെയ്തു. ബരിശാല്‍ ബി.എം കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഇതിദാസ് ആണ് മരിച്ചത്.
തന്റെ പ്രിയതനോടൊപ്പം ഒരു റെസ്‌റ്റോറന്റിലുണ്ടായിരിക്കെ, പല മാസങ്ങളായി പിന്തുടര്‍ന്ന് വരികയായിരുന്ന റെയ്ഹാന്‍ എന്ന മുസ്ലിം യുവാവ് അവിടെ എത്തി, പൊതുജനങ്ങള്‍ക്കുമുന്നില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിദാസ് മാതാപിതാക്കളെ വിവരം അറിയിച്ചു.പിന്നാലെ, ഇതി ദാസിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ബൗഫല്‍ പൊലീസിലെ എസ്.ഐ ഷാഹിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെസ്‌റ്റോറന്റിലെത്തി. അക്രമിയെ പിടിക്കുന്നതിനു പകരം ഇതി ദാസിനെയും അയാളോടൊപ്പം ഉണ്ടായിരുന്ന യുവാവിനെയും കസ്റ്റഡിയില്‍ എടുത്തു. അവരെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തിയ ശേഷം വിടുകയായിരുന്നു.ഇതിദാസ് വീട്ടിലേക്ക് മടങ്ങി. അതേ രാത്രി, തന്റെ മുറിയില്‍ തൂങ്ങി മരിച്ചു
ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് പ്രാദേശിക നേതാക്കളും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ആരോപിക്കുന്നു. ഹിന്ദുക്കളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവവും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഹിന്ദുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും, മതഅധിഷ്ഠിതമായ അധിക്ഷേപങ്ങള്‍ തടയുന്നതിനായി കൂടുതല്‍ നിയമപരമായ സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹിന്ദു സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Bangladesh