തൃശൂര്‍: :റോഡില്‍ കുറുകെ നിന്ന കാട്ടാനയെ വകവയ്ക്കാതെ ബൈക്കുമായി മുന്നോട്ട് പോയ ജര്‍മ്മന്‍ പൗരനെ ആന കൊലപ്പെടുത്തി.തമിഴ്നാട് വാല്‍പ്പാറ പാതയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം.
ജര്‍മ്മന്‍ പൗരന് 60 കാരന് മൈക്കലിനെയാണ് ആന കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞത്.ഇതുവഴി വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ കൂടുതല്‍ ആക്രമണം നടത്താതെ ആന പിന്‍വാങ്ങുകയായിരുന്നു.
മൈക്കലിനെ വാല്‍പ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. ഇതിന് ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: