കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ സനാതന സമ്മേളനമായ മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ജോൺബ്രിട്ടാസിനെതിരെ ട്രോളുകളുടെ പൂരം . കുഭമേളയിൽ മുങ്ങിക്കുളിച്ച പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുമ്പോൾ തന്നെയാണ് നമ്മൾ ശാസ്ത്രരംഗത്ത് ഏറ്റവും കൂടുതൽ മുന്നേറിയത് എന്ന് നിങ്ങൾക്കറിയാമോ? എന്നാണ് പലരുടെയും ചോദ്യം .
മാത്രമല്ല ചൈന കൊറോണ വൈറസിനെ തുറന്നുവിട്ട് ലോകരാജ്യങ്ങളെ മരണക്കിടക്കയിലാക്കുന്നു.ഇന്ത്യയാകട്ടെ വാക്സീൻ നൽകി ലോകത്തിന് രക്ഷയാകുന്നു. ചൈന അയൽക്കാർക്ക് കടം നൽകി അവരെ കെണിയിലാക്കുന്നു. ഇന്ത്യ അയൽ രാജ്യങ്ങൾക്ക് ആത്മാഭിമാനത്തോടെ അതിജീവിക്കാൻ കൈ നൽകുന്നു. എന്നിട്ടും ചൈനയെ പുകഴ്‌ത്താൻ ബ്രിട്ടാസിന് തോന്നുന്നത് കാഴ്‌ച്ചയുടെ കുഴപ്പം കൊണ്ടാകാം .
മാത്രമല്ല ഈ വാചകക്കസർത്ത് ഹജ്ജിനെ കുറിച്ചോ , ഉംറയെ കുറിച്ചോ പറയാൻ ബ്രിട്ടാസിന് ചങ്കൂറ്റമുണ്ടോയെന്നും ചിലർ ചോദിക്കുന്നു.മാത്രമല്ല മഹാകുംഭമേളയിൽ കുളിക്കുകയും ചെയ്യും മഹാരോഗങ്ങൾക്ക് മരുന്ന് കണ്ടെത്തുകയും ചെയ്യും , അതാണ് ഇന്നത്തെ മോദിയുടെ ഇന്ത്യയെന്നും ചിലർ ഓർമ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: