ന്യൂയോര്‍ക്ക്: ഭാരതത്തിലെ ഒരു യോഗി തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി തന്നെ എട്ടടി ഉയരത്തിലേക്ക് വായുവില്‍ ഉയര്‍ത്തിയ കഥ പറഞ്ഞ് ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍. ജോ റോഗന്‍ ടിവി ഷോയിലാണ് മെല്‍ ഗിബ്സണ്‍ തന്റെ ഈ അനുഭവം പറഞ്ഞത്. തനിക്ക് ജീവിതത്തില്‍ ഉണ്ടായ മിസ്റ്റിക് അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയായിരുന്നു മെല്‍ ഗിബ്സണ്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും ഈയിടെ ഈ യോഗി മരണപ്പെട്ടുവെന്നും മെല്‍ ഗിബ്സണ്‍ പറയുന്നു. ആയോഗിക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല. അദ്ദേഹം വന്നു. എന്നിട്ട് തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും അതോടെ വലിയൊരു എനര്‍ജി തന്നെ തള്ളിനീക്കുന്നതായി തോന്നിയെന്നും മെല്‍ ഗിബ്സണ്‍.
യോഗി നില്‍ക്കുന്നത് തന്നില്‍ നിന്നും അല്‍പം അകലെയായാണ്. എന്നിട്ടും ആ എനര്‍ജി തനിക്ക് അനുഭവപ്പെട്ടു. തനിക്ക് 40 വയസ്സുള്ളപ്പോഴാണ് ഈ അനുഭവമെന്നും മെല്‍ ഗിബ്സണ്‍ പറയുന്നു. അദ്ദേഹം ഈയിടെ മരണപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ അയ്യോ എനിക്കും കാണണമെന്നുണ്ട് എന്നായിരുന്നു ജോ റോഗന്റെ പ്രതികരണം. അങ്ങിനെ ഒരാള്‍ അദ്ദേഹമേ ഉള്ളൂവെന്നും മെല്‍ ഗിബ്സണ്‍. അദ്ദേഹത്തിന്റെ വിരലില്‍ നിന്നും എനര്‍ജിയാണ് ഒഴുകുന്നത്. ഇത് ക്വാണ്ടം ഫിസിക്സില്‍ പറയുന്നതുപോലെയാണ്- മെല്‍ ഗിബ്സണ്‍ പറയുന്നു.
അദ്ദേഹം വിചാരിച്ചാല്‍ ഒരു പിരമിഡ് തന്നെ പണിയാം. മനസ്സിന്റെ എനര്‍ജി ഉപയോഗിച്ച് സാധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കും. ക്വാണ്ടം ഫിസിക്സാണിത്. അദ്ദേഹത്തിന്റെ വിരലുകളിലൂടെ പ്രവഹിക്കുന്നത് ഊര്‍ജ്ജമാണ്. – മെല്‍ ഗിബ്സണ്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക