ആലപ്പുഴ:കതിന നിറയ്‌ക്കുന്നതിനിടെ പൊട്ടിത്തെറിച്ച രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്.കതിന നിറയ്‌ക്കുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രന്‍ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു പേര്‍ക്കും 70ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കതിന നിറയ്‌ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. പൂച്ചാക്കല്‍ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക