ന്യൂദല്‍ഹി: ചങ്കിലെ ചൈന എന്ന പുസ്തകമെഴുതിയ ചിന്ത ജെറോമിന്റെ നേതാവാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയെ പുകഴ്ത്തിയും ഇന്ത്യയെ ഇകഴ്ത്തിയും പറയുക വഴി സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്.
ഇനി കുംഭമേളയില്‍ മുങ്ങിക്കുളിക്കുന്ന ഇന്ത്യ എന്നത് ഇവിടുത്തെ മതസ്വാതന്ത്ര്യത്തിന്റെ കൂടി തെളിവാണെന്ന് ബ്രിട്ടാസ് എന്നാണ് മനസ്സിലാക്കുക? മതസ്വാതന്ത്ര്യം അനുവദിക്കാത്ത ചൈനയോടാണ് ബ്രിട്ടാസിന് താല്പര്യം. മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും അനുവദിക്കാത്ത ചൈനയെയാണ് മതസ്വാതന്ത്ര്യം മൗലികമായ സ്വാതന്ത്ര്യമായി അനുവദിക്കുന്ന ഇന്ത്യയേക്കാള്‍ ബ്രിട്ടാസിന് ഇഷ്ടമെന്നത് കഷ്ടമെന്ന് പറയാതെ വയ്യ. ഉയ്ഗുര് മുസ്ലിങ്ങളെ ചൈന കൊന്നൊടുക്കുന്നതിനെക്കുറിച്ച് യുഎന്‍ പോലും അവരുടെ വിമര്‍ശനങ്ങളില്‍ പറയുന്നതാണ്.
ഇന്ത്യ എഐയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ധ്വനി ഉണര്‍ത്തുന്ന രീതിയിലാണ് ബ്രിട്ടാസിന്റെ വിമര്‍ശനം. മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടി ഇന്ത്യ സ്ഥാപിച്ചതായി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത് ഈ ബജറ്റിലാണ്. ഏറ്റവും പുതിയ ഒരു കാര്യം ഇതാണ്. ഇന്ത്യ ചാറ്റ് ജിപിടി മാതൃകയില്‍ അതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായ എഐ മോഡല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം രാജ്യസഭാ എംപിയായ ജോണ്‍ബ്രിട്ടാസ് അറിയാത്തതോ അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ? അത്ചാറ്റ് ജിപിടിയും ഡീപ് സീക്കും പോലെ പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല ഇന്ത്യയുടെ സാംസ്കാരികവൈവിധ്യം കൂടി ഉള്‍ച്ചേര്‍ക്കുന്ന ഒന്നായിരിക്കും. അതായത് ഇന്ത്യയിലെ വിവിധഭാഷകളില്‍ കൂടി ലഭ്യമാകുന്ന എഐ മോഡലായിരിക്കും അത്. നിലവിലുള്ള എഐ മോഡലുകള്‍ പരിശോധിച്ച് അതിലെ കുറവുകള്‍ നികത്തി ഉണ്ടാക്കുന്ന എഐ മോഡലിന് പണം നല്കാന് സ്വകാര്യകമ്പനികളെക്കൂടി പങ്കാളികളാക്കും.
നമ്മുടെ മഹാകുംഭമേളയില്‍ അടിമുടി എഐസജ്ജമാണെന്ന കാര്യം ബ്രിട്ടാസിന് അറിയില്ലെന്നുണ്ടോ? മഹാകുംഭമേളയുടെ ഏകോപനം മുഴുവന്‍ ഇന്ത്യ എഐ വഴിയാണ് നടത്തുന്നത്. 2700ല്‍ പരം എഐ ക്യാമറകളാണ് മഹാകുംഭമേളയില്‍ വിന്യസിച്ചിരിക്കുന്നത്. ഈ ക്യാമറകളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയുണ്ട്. കുംഭമേളയുടെ സുരക്ഷയ്ക്കായി 40000ല്‍ പരം പൊലീസുംസൈബര് വിദഗ്ധരും പ്രവര്‍ത്തിക്കുന്നത് എഐ ഏകോപനത്തോടെയാണ്. വെള്ളത്തിനടിയില്‍ ഉള്ള ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നു. ആള്‍ക്കൂട്ട വിന്യാസവും അതിന്റെ ചലനവും കൃത്യമായി മനസ്സിലാക്കാന്‍ 120 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന എഐ ഡ്രോണുകള്‍ ഉണ്ട്. അവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ സുഹൃത്ത് എന്ന നിലയില്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ് ബോട്ട് സജ്ജമാക്കിയിട്ടുണ്ട്. കുംഭ് സഹായക് എന്നാണ് അതിന്റെ പേര്. ഇത് മൊബൈല്‍ ഉപകരണങ്ങളിലും വാട്സാപ്പിലും ലഭ്യമാണ്. 11 ഭാഷകളില്‍ കുംഭമേള സംബന്ധിച്ച തല്‍സമയ വിവരങ്ങള്‍, അതത് ദിവസങ്ങളില്‍ പ്രധാനപരിപാടികള്‍ എന്നിവ അറിയാം. ലൊക്കേഷനുകള്‍ മനസ്സിലാക്കുന്നതിന് ചാറ്റ് ബോട്ട് ഗൂഗിള്‍ മാപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഇനി ബ്രിട്ടാസിന് പ്രതിപക്ഷത്തിരുന്ന് ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണ് എന്നൊക്കെ പറയാന്‍ കഴിയുന്നത് ഇത് ഇന്ത്യ ആയതുകൊണ്ടാണ്. ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് ഭൂരിപക്ഷ സമുദായത്തിലെ ആചാരങ്ങളെക്കുറിച്ച് രൂക്ഷമായി വിമര്‍ശിക്കാന്‍ കഴിയുന്നത് ഇത് ഇന്ത്യയിലാണെന്നതിലാണ്. എന്നാല്‍ ചൈനയില്‍ ആണ് ഇത്തരം വിമര്‍ശനങ്ങള്‍ പറയുന്നതെങ്കില്‍ ഒരു പക്ഷെ ടാങ്കുകളായിരിക്കും ബ്രിട്ടാസിന് മുന്പില് വന്ന് നില്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: