ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ 75 ബംഗ്ലാദേശികളെ കാണാനില്ല. തിരുച്ചിയിലെ പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്നവരാണ് അപ്രത്യക്ഷമായത്. തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശ പൗരന്മാരെ സാധാരണയായി തിരുച്ചിയിലെ പ്രത്യേക ക്യാമ്പുകളിലാണ് തടങ്കലിൽ വയ്‌ക്കുന്നത് . ജാമ്യം ലഭിച്ചാലും, നാടുകടത്തുന്നതുവരെ അവർ ഈ പ്രത്യേക ക്യാമ്പിൽ തന്നെ തുടരേണ്ടതാണ്.
ജാമ്യം ലഭിച്ചെങ്കിലും വിചാരണയ്‌ക്കോ നാടുകടത്തലിനോ മുമ്പ് 75-അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കാണാതാകുകയായിരുന്നു. നിയമവിരുദ്ധമായി താമസിക്കുകയും സാധുവായ രേഖകളില്ലാതെ യാത്ര ചെയ്യുകയും , മറ്റ് ക്രിമിനൽ കേസുകളിൽ അകപ്പെടുകയും ചെയ്തവരെയാണ് കാണാതായിരിക്കുന്നത് . പോലീസിന്റെയും , ആഭ്യന്തര വകുപ്പിന്റെയും വീഴ്‌ച്ചയാണിതിന് പിന്നില്ലെന്നും , ക്രിമിനലുകളായ ഇവർ മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്ന് കുറ്റകൃത്യങ്ങളിലേർപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കെ അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക