ന്യൂഡൽഹി: ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാരുടെ അനധികൃത കുടിയേറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചതയി ജെഎൻയു സർവകലാശാല പഠന റിപ്പോർട്ട് . ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം കാരണം തലസ്ഥാനത്ത് മുസ്ലീം ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡൽഹിയിലെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് . അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം നഗരത്തിന്റെ ജനസംഖ്യാശാസ്‌ത്രത്തെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും തകർത്തു . ക്രിമിനൽ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ചെയ്തു.
സീലംപൂർ, ജാമിയ നഗർ, സാക്കിർ നഗർ, സുൽത്താൻപുരി, ജഫ്രാബാദ്ക, മുസ്തഫ്ബാദ്ക, മുസ്തബാദ്ക, എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും താമസിക്കുന്നത്. വോട്ടർ പട്ടികയിൽ അടക്കം ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാർ കടന്നു കയറിയിട്ടുണ്ട്.കുടിയേറ്റക്കാരുടെ വാസസ്ഥലങ്ങളിലെ അമിതമായ തിരക്കും വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും പകർച്ചവ്യാധികൾ പടരുന്നതിന് കാരണമായിട്ടുണ്ട്.അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക