India

ഹിന്ദുക്കളുടെ കർമ്മഫലമാണ് , അല്ലാഹുവിന്റെ അത്ഭുതമാണ് ; മഹാകുംഭമേളയിൽ നടന്ന മരണങ്ങൾ പോലും ആഘോഷമാക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ

Published by

ലക്നൗ : മഹാകുംഭമേളയിൽ നടന്ന അപകടം പോലും ആഘോഷമാക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ . 144 വർഷങ്ങൾക്ക് ശേഷമാണ് സനാതന വിശ്വാസികളുടെ ഏറ്റവും വലിയ ഉത്സവം ഇത്തവണ പ്രയാഗ്‌രാജിൽ നടക്കുന്നത്. മൗനി അമാവാസി സമയത്താണ് തിക്കിലും തിരക്കിലും പെട്ട് 30 ഓളം ഭക്തർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് . സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് മഹാകുംഭമേളയിൽ നടന്ന അപകടത്തെ ആഘോഷമാക്കുന്ന ഇസ്ലാമിക മതമൗലികവാദികളെ കുറിച്ചുള്ള വിവരങ്ങളാണ്. ചില പ്രമുഖ വാർത്താ പോർട്ടലുകൾ അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ കരയുന്നതിന്റെയും , സങ്കടപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സഹിതമാണ് വാർത്ത നൽകിയത്. എന്നാൽ ഈ വാർത്തകൾ താഴെ ഇത്തരം മതഭ്രാന്തരായ ഇസ്ലാമിസ്റ്റുകൾ നൽകിയിരിക്കുന്ന കമന്റുകൾ പലതും അതിരു കടക്കുന്നതാണ്.

എൻഡിടിവിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാർത്തകൾക്ക് താഴെ മിക്ക മുസ്ലീം മതമൗലികവാദികളും അപകടത്തെ പരിഹസിക്കുകയും “ദൈവത്തിന്റെ നീതി” എന്ന് കമന്റ് ചെയ്യുകയും ചെയ്തു. ഇത് ഹിന്ദുക്കളുടെ കർമ്മഫലമാണ് , “അല്ലാഹുവിന്റെ കരുണ“ , അല്ലാഹുവിന്റെ അത്ഭുതം” , ഇതാണ് തുടക്കം, അവിശ്വാസികളുടെ വിധി ഇതായിരിക്കണം എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ . ഒപ്പം സ്മൈലി ഇമോജിയും പലരും ഇട്ടിട്ടുണ്ട്. ജാതിയും, മതവും , വിശ്വാസങ്ങളും വ്യത്യാസമാണെങ്കിലും മരണത്തെ ഇത്തരത്തിൽ ആഘോഷമാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളമെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by