ന്യൂഡൽഹി : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മേക്ക്-ഇൻ-ഇന്ത്യ പദ്ധതി പരാജയമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കാണ് നിർമ്മല സീതാരാമന്റെ കുറിക്ക് കൊള്ളുന്ന മറുപടി.
‘ കോൺഗ്രസ് ഭരണകാലത്ത് സമ്പദ്‌വ്യവസ്ഥ “തളർച്ച”യിലായിരുന്നു. “യുപിഎ ഭരണകാലത്ത് ഒന്നും സംഭവിച്ചില്ല. സാമ്പത്തിക സ്തംഭനമുണ്ടായി, ബാങ്കുകൾക്ക് വൻ നഷ്ടമുണ്ടായി, വ്യവസായ പ്രമുഖർ കടകൾ അടച്ചു, ചിലർ ഇന്ത്യ വിട്ടുപോയി. അതിനാൽ യുവാക്കൾക്ക് ജോലി നൽകാൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് രാഹുൽ അംഗീകരിച്ചാൽ പോരാ. സമ്പദ്‌വ്യവസ്ഥ തന്നെ മാന്ദ്യത്തിലായിരുന്നു. സമ്പദ്‌വ്യവസ്ഥയെ സമ്പൂർണ തകർച്ചയിലാക്കിയ നേതാക്കൾ ഇന്ന് അവർക്ക് ജോലി നൽകാൻ കഴിയില്ലെന്ന് സമ്മതിക്കുന്നു. രാഹുൽ ഗാന്ധിയുടേത് മണ്ടൻ ആത്മവിശ്വാസമാണ് .
സാമ്പത്തിക കുറ്റവാളികൾ മുതലെടുത്തു, ഈ പണം കൈക്കലാക്കി, രാജ്യം വിട്ടു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ സഹായത്തോടെ അത്തരം ബിസിനസുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും 22,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകുകയും ചെയ്തു.
ഞങ്ങൾ താഴെ നിന്ന് അഞ്ചാം സ്ഥാനത്തായിരുന്നു, ഇപ്പോൾ ഞങ്ങൾ മൊത്തത്തിൽ അഞ്ചാം സ്ഥാനത്താണ്, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ മൂന്നാം സ്ഥാനത്തെത്തും. 2008 ൽ ചൈനയുമായി ഒപ്പുവച്ച ധാരണാപത്രം വെളിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ ഭരണകാലത്ത് നിങ്ങൾ ചൈനയിൽ പോയി കരാർ ഒപ്പിട്ടു. ആ കരാറിലുള്ളത് എന്താണെന്ന് വെളിപ്പെടുത്താത്തത് എന്താണ്? കോൺഗ്രസ് ഭരണകാലത്ത് ചൈന കശ്മീരിൽ നിന്നും ലഡാക്കിൽ നിന്നും എത്ര ഭൂമി കൈക്കലാക്കി എന്നതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല.സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് യോഗ്യതയില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക