Kerala

വിദേശ വിനോദ സഞ്ചാരത്തിനുളള പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

ചാര്‍ളി ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ വിനോദയാത്രക്കായി ഒമ്പതു ലക്ഷം രൂപയോളം നല്‍കി

Published by

തൃശൂര്‍: മാധ്യമങ്ങളില്‍ വിദേശ വിനോദ സഞ്ചാരത്തിനുളള പരസ്യം നല്‍കി പണം തട്ടിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ടൂര്‍ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിച്ച കേസിലെ പ്രതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാര്‍ളി വര്‍ഗീസിനെയാണ് (51) കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്.

മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശേരിപ്പാലം സ്വദേശികളായ അശോകന്‍, കൂട്ടുകാരായ വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. ചാര്‍ളി ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ വിനോദയാത്രക്കായി ഒമ്പതു ലക്ഷം രൂപയോളം നല്‍കി.

എന്നാല്‍ പിന്നീട് കബളിക്കപ്പെട്ടെന്ന് സംശയം തോന്നിയ ഇവര്‍ ചാര്‍ളി വര്‍ഗീസിനെ അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി.തുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പിനുശേഷം ചാര്‍ളി വര്‍ഗീസ് പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by