എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഫ്്ലാറ്റില്‍ നിന്ന് ചാടി മരിച്ചതില്‍ കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. പല ചോദ്യങ്ങള്‍ക്കും സ്കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്ന് പൊതു വിദ്യാഭ്യസ ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.
മിഹിറിന്റെ ആത്മഹത്യയില്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് കാക്കനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
മിഹിര്‍ നേരത്തെ പഠിച്ച സ്കൂള്‍ അധികൃതരില്‍ നിന്നും തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് പൊതു വിദ്യാഭ്യസ ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടര്‍ക്കും അത് ഹാജരാക്കാനായില്ല. പല ചോദ്യങ്ങളോടും സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ല.
നിശ്ചിത സമയത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നടപടി ഉണ്ടാകും.സഹപാഠികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ മൊഴിയെടുക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംഭവത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: