ചെന്നൈ : ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിയമസഭാ സമ്മേളനത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഗവർണർ ആർഎൻ രവി ഗവർണറുടെ പ്രസംഗം നടത്താതെ ഇറങ്ങി പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടണ് ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കാൻ നിർദേശം നൽകണമെന്ന് കാട്ടി സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ, ഈ കേസിൽ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.
നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും സഭയെ അഭിസംബോധന ചെയ്യാൻ ആർഎൻ രവി വിസമ്മതിക്കുകയും ചെയ്തിരുന്നു. ദേശീയഗാനത്തോട് ശരിയായ ആദരവ് കാണിക്കുന്നതിന് അത് തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും കേൾപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായി ഗവർണർ ആർഎൻ രവി പറഞ്ഞിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിർദേശം അവഗണിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക