Kerala

മലപ്പുറത്ത് വന്ദേഭാരത് ട്രെയിന് നേരേ കല്ലേറ് ; ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു

Published by

മലപ്പുറം : കുറ്റിപ്പുറത്ത് വന്ദേഭാരത് ട്രെയിന് നേരേ കല്ലേറ് . സി നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. തിരുവനന്തപുരം-മംഗളൂർ 20632 നമ്പർ വന്ദേഭാരതിനുനേരേയാണ് കല്ലേറുണ്ടായത്.

കുറ്റിപ്പുറം സ്റ്റേഷനും തിരുനാവായ സ്റ്റേഷനുമിടയിൽ വെച്ചാണ് കല്ലേറ് ഉണ്ടായത്. ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ട് അഞ്ച് മിനുട്ടാകുന്നതിനിടയിലാണ് സംഭവം. അതിനു ശേഷവും ട്രെയിൻ യാത്ര തുടർന്നു. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെത്തിയപ്പോൾ അധികൃതർ പരിശോധന നടത്തി.

രാങ്ങാട്ടൂർ കമ്പനിപ്പടി ഭാഗത്തുവെച്ചായിരിക്കാം കല്ലേറുണ്ടായതെന്നാണ് ആർ.പി.എഫ്. നിഗമനം തീവണ്ടിയിലെ സി.സി.ടി.വി. ക്യാമറകളും രാങ്ങാട്ടൂർ ഭാഗത്തെ റെയിൽപ്പാളത്തിനു സമീപത്തെ സി.സി.ടിവി. ക്യാമറകളും ആർ.പി.എഫ്. പരിശോധിക്കും. സംഭവത്തിൽ ഷൊർണൂർ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by