Kerala

പെരുമ്പാവൂരിൽ അനാശാസ്യത്തിന് ചുക്കാൻ പിടിക്കുന്നതും ഇതര സംസ്ഥാന തൊഴിലാളികൾ തന്നെ ; ശുചി മുറിയിൽ അനാശാസ്യത്തിന് രണ്ട് പേർ പിടിയിൽ

Published by

പെരുമ്പാവൂർ : ശുചി മുറിയിൽ അനാശാസ്യം ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടം തൊട്ടിൽ ജോണി (61), ഇടപാടുകാരനായ ആസാം നൗഗാവ് സ്വദേശി അയ്ജുൽ അലി (22), എന്നിവരും അസം സ്വദേശിനിയുമാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.

പെരുമ്പാവൂർ യാത്രിനിവാസിലെ ശുചി മുറി കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ആയിരത്തി അഞ്ഞൂറോളം രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇൻസ്പെക്ടർ ടി.എം സൂഫി, എസ്. ഐ റിൻസ്.എം തോമസ്, സീനിയർ സി പി ഒ മാരായ പ്രദീപ്, ബിന്ദു, ജിൻസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by