എറണാകുളം : ആലുവയില്‍ കോണ്‍ക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് നാല് പേര്‍ക്ക് പരിക്ക്. കീഴ്മാട് പഞ്ചായത്തിലാണ് അപകടം ഉണ്ടായത്. രണ്ടുപേര്‍ കോണ്‍ക്രീറ്റിന് അടിയില്‍ കുടുങ്ങിയെന്ന് സംശയമുണ്ട്.
പരിക്കേറ്റവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ഗ്രീറ്റ് ജോലികള്‍ നടക്കവെയാണ് അപകടം.
അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട 10 പേരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: