Sports

ടാറ്റാ സ്റ്റീല്‍ ചെസ്സ് പ്രജ്ഞാനന്ദ ചാമ്പ്യന്‍; സഡന്‍ ഡെത്ത് ഗെയിമില്‍ ഗുകേഷിനെ പ്രജ്ഞാനന്ദ വീഴ്‌ത്തി

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമാഞ്ഞ 87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരന്‍ ചാമ്പ്യനാകുന്നത്.

Published by

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമാഞ്ഞ 87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരന്‍ ചാമ്പ്യനാകുന്നത്.

അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റ് വീതം നേടി സമനിലയിലായതോടെ വിജയിയെ കണ്ടെത്താന്‍ മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു.

ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ അട്ടിമറിച്ച് കിരീടം ചൂടുക എന്ന അപൂര്‍വ്വ ബഹുമതിയാണ് ഇതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യനായ ശേഷം ഗുകേഷ് ഇതാദ്യമായി കളിച്ച ടൂര്‍ണ്ണമെന്‍റായിരുന്നു ടാറ്റാ സ്റ്റീല്‍ ചെസ്. ലോകകിരീടത്തിന്റെ ചൂടാറും മുമ്പേ ലഭിച്ച തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഗുകേഷിനെ തളര്‍ത്തിക്കളഞ്ഞു. 13ാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിക്കെതിരായ മത്സരത്തില്‍ ഗുകേഷ് തോറ്റിരുന്നു. ഇതോടെ 13ാം റൗണ്ടില്‍ ഒരു സമനില കിട്ടിയാല്‍ ചാമ്പ്യനാകാമായിരുന്ന പ്രജ്ഞാനന്ദയെ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മര്‍ തോല്‍പിച്ചതോടെ ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും എട്ടര പോയിന്‍റ് വീതമായി. അതോടെയാണ് ടൈബ്രേക്കറില്‍ നിന്നും വിജയയിയെ തീരുമാനിക്കാന്‍ ഗുകേഷും പ്രജ്ഞാനന്ദയും മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ ആദ്യ ബ്ലിറ്റ്സ് ഗെയിമില്‍ പ്രജ്ഞാനന്ദ തോറ്റു. എന്നാല്‍ അടുത്ത രണ്ട് ബ്ലിറ്റ്സ് ഗെയിമിലും പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക