തിരുവനന്തപുരം: മഹാകുംഭമേളയുടെ പേരില്‍ ഹിന്ദു വിശ്വാസികളുടെ മേല്‍ കുതിര കയറാന്‍ ജോണ്‍ ബ്രിട്ടാസ് വരേണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. മഹാകുംഭമേളയ്‌ക്ക് വിശ്വാസികള്‍ കുളിക്കുന്നത് ബ്രിട്ടാസിന്റെ തറവാട്ട് വക കുളത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സഹോദരങ്ങളുടെ വിശ്വാസങ്ങളുടെ മേല്‍ കൈകടത്തി ഒരു വാക്ക് പറയാന്‍ ബ്രിട്ടാസിന് ധൈര്യമുണ്ടോ?- മേജര്‍ രവി വെല്ലുവിളിച്ചു. ഹിന്ദുവിശ്വാസത്തില്‍ അനാവശ്യമായി ബ്രിട്ടാസ് ചൊറിയാന്‍ നില്‍ക്കരുതെന്നും ഇക്കാര്യം വടക്കേയിന്ത്യയില്‍ പോയി പറയാന്‍ ബ്രിട്ടാസിന് ധൈര്യമുണ്ടോ എന്നും മേജര്‍ രവി ചോദിച്ചു.
കഴിഞ്ഞ ദിവസം ചൈന എഐ രംഗത്ത് തിരമാല സൃഷ്ടിക്കുമ്പോള്‍ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനല്ലാതെ കേന്ദ്രസര്‍ക്കാരിന് ഒന്നും കഴിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചിരുന്നു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ക്കവേയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ഈ കമന്‍റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: