India

സനാതനധർമ്മം വ്യാപിപ്പിക്കാൻ വിഎച്ച് പി റാലി : പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ

Published by

കൊൽക്കത്ത : സനാതനധർമ്മ സംരക്ഷണത്തിനായി വിശ്വഹിന്ദുപരിഷത്ത് നടത്തിയ റാലിയ്‌ക്ക് പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ . പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് നൂറിലധികം ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് എത്തിയത് .

വനവാസികളായിരുന്ന ഇവരെ മുൻപ് ക്രിസ്ത്യൻ മിഷനറിമാർ പണം നൽകി സ്വാധീനിച്ച് ക്രിസ്തുമതം സ്വീകരിപ്പിച്ചതാണ്. രാംപൂർഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൂരിക്കടുത്തുള്ള ഖർമദംഗ ഗ്രാമത്തിലാണ് ചടങ്ങുകൾ നടന്നത് .വിഎച്ച്പി നേതാവ് ജുഗൽ കിഷോറിന്റെ മേൽനോട്ടത്തിലായിരുന്നു ഹവനം അടക്കമുള്ള ചടങ്ങുകൾ.

അതേസമയം ഇവർ ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയതിനെതിരെ ബിർഭും ജില്ലാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് അനുബ്രത മൊണ്ടൽ രംഗത്തെത്തിയെങ്കിലും തങ്ങൾ സ്വന്ത ഇഷ്ടപ്രകാരമാണ് സനാതനധർമ്മത്തിലേയ്‌ക്കെത്തിയതെന്ന് അവർ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by