Kerala

15 വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

മരിച്ച മിഹിര്‍ അഹമ്മദിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്

Published by

എറണാകുളം: തൃപ്പൂണിത്തുറയില്‍ 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തി പ്രാഥമിക പരിശോധന നടത്തി. പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് വകുപ്പ് തല അന്വേഷണം.

കേസില്‍ വിശദ മൊഴി നല്‍കാന്‍ കുട്ടിയുടെ മാതാവ് ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കും. രണ്ടു ദിവസത്തിനകം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മരിച്ച മിഹിര്‍ അഹമ്മദിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ വീണ്ടെടുക്കാനും ശ്രമിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് മിഹിറിന്റെ കുടുംബം വ്യക്തമാക്കി.ക്രൂരമായ റാഗിംഗിന് മിഹിര്‍ ഇരയായെന്നാണ് പരാതി.സ്‌കൂള്‍ അധികൃതരും മനുഷ്യത്വ രഹിതമായി പെരുമാറിയെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by