തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീതുവിന്റെയും ജ്യോത്സ്യന് ശംഖുംമുഖം ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.അതേസമയം, ജ്യോത്സ്യന് 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ശ്രീതു.
ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം, ശംഖുംമുഖം ദേവീദാസനെ ഇന്നും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.തനിക്ക് പണം നല്‍കിയെന്ന ശ്രീതുവിന്റെ പരാതി വ്യാജമാണെന്ന് ശംഖുംമുഖം ദേവീദാസന് പറഞ്ഞു.
കോവിഡിന് മുമ്പാണ് ഹരികുമാര്‍ തന്റെ കൂടെ സഹായിയായി വന്നതെന്ന് ശംഖുംമുഖം ദേവീദാസന് പറഞ്ഞു. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നത്. ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് അവസാനമായി കണ്ടതെന്ന് ജ്യോത്സ്യന് പറയുന്നു.
ഹരികുമാര്‍ ജോലി ചെയ്തതിനുളള പൈസ അമ്മയും സഹോദരിയും ആണ് വാങ്ങിയിരുന്നത്. പൈസ കൈകാര്യം ചെയ്യാനുള്ള മാനസികശേഷി ഹരികുമാറിന് ഇല്ലായിരുന്നു.നോട്ട് എണ്ണാന്‍ പോലും ഹരികുമാറിന് അറിയില്ലായിരുന്നുവെന്ന് ശംഖുംമുഖം ദേവീദാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: