India

ബജറ്റ് 2025 മോദി സർക്കാരിന്റെ വികസനത്തുടർച്ചയുടെ ഉദാഹരണം; 10 വർഷം കൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സമൂലം പരിഷ്കരിച്ചു: രാജീവ് ചന്ദ്രശേഖർ

Published by

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി വർഷങ്ങളായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025-ലെ ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനായി കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നികുതിയിളവുകളായും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നവർക്ക് കൂടുതൽ തുക ചെലവിടുന്നതിനു പര്യാപ്തമായ വരുമാനവുമായി ബജറ്റിൽ പ്രതിഫലിക്കുന്നു. ആദ്യം പരിവർത്തനം, പിന്നാലെ പരിഷ്കരണം, തുടർന്ന് ആനുകൂല്യങ്ങളുടെ ഒഴുക്ക് അതാണ് ബജറ്റ് 2025 നൽകുന്ന സൂചന.

പ്രധാനമന്ത്രി പത്ത് വർഷം കൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സമൂലം പരിഷ്കരിക്കുകയും കോൺഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തിൽ നിന്ന് അതിനെ പുനർനിർമ്മിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ മേഖലയിൽ ഉയർന്ന നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യമെമ്പാടും നടന്നു വരികയാണ്. ഇന്ന് ബജറ്റിലൂടെ അദ്ദേഹം ആ പരിവർത്തനത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കു മുന്നിലെത്തിച്ചിരിക്കുന്നു.

ബജറ്റിലൂടെ രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും വനിതകൾക്കും ഇടത്തരക്കാർക്കും വേണ്ടി നിലകൊള്ളുന്നുവെന്ന സന്ദേശം ഒരിക്കൽക്കൂടി ആവർത്തിച്ച പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുന്നു – രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by