റാഞ്ചി : ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ സുന്ദർപഹാഡി പ്രദേശത്തെ 22 വയസ്സുള്ള ഒരു ആദിവാസി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തു കൊന്നു. വ്യാഴാഴ്ചയാണ് അൻവർ അൻസാരി എന്നയാളും കൂട്ടരും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്തു കൊന്നത്. ജാർഖണ്ഡിലെ പാവപ്പെട്ട പഹാഡിയ സമുദായത്തിൽ പെട്ട ഇരയാണ് പെൺകുട്ടി.
ജനുവരി 30 ന് പ്രതി യുവതിയെ ബലാൽസംഗം ചെയ്ത ശേഷം അബോധാവസ്ഥയിൽ തിരികെ വീട്ടിൽ കൊണ്ടുവന്നതായി ഇരയുടെ അമ്മ എഫ്‌ഐആറിൽ പറഞ്ഞു. വ്യാഴാഴ്ച പ്രതി ഇരയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി അബോധാവസ്ഥയിൽ തിരികെ കൊണ്ടുവന്നു. പ്രതിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
യുവതിയുടെ അവസ്ഥയെക്കുറിച്ച് സ്ത്രീയുടെ കുടുംബം ചോദിച്ചപ്പോൾ, കുറച്ച് സമയത്തിന് ശേഷം അവൾക്ക് ബോധം വരുമെന്ന് അൻസാരി പറഞ്ഞു. എന്നിരുന്നാലും യുവതി മരിച്ചു. തുടർന്ന് പ്രതികൾ മകളെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം വിഷം നൽകി കൊലപ്പെടുത്തിയെന്ന് ഇരയുടെ കുടുംബം ആരോപിച്ചു.
സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽ ഒരു പഞ്ചായത്ത് വിളിക്കുകയും വിഷയം ഒത്തുതീർപ്പാക്കാൻ ഇരയുടെ കുടുംബത്തിൽ സമ്മർദ്ദം ചെലുത്തിയതായും വീട്ടുകാർ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ജനുവരി 31 ന് ഇരയുടെ മൃതദേഹം സംസ്കരിച്ചു.
അതേ സമയം അൻസാരി യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. യുവതിയെ അൻവർ അൻസാരി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനാണ് കൊണ്ടു പോയതെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. എന്നാൽ യുവതി തന്റെ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് സംഭവ ദിവസം അൻസാരി അവളെ ബലമായി കൂട്ടിക്കൊണ്ടുപോയതെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ അയാളുടെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: