World

വെസ്റ്റ്ബാങ്കിൽ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് ഐഡിഎഫ് : ഒരു സൈനികൻ കൊല്ലപ്പെട്ടു

അതേ സമയം ജെനിനിൽ ഹരുവ് സേന തങ്ങളുടെ ഓപ്പറേഷൻ പ്രവർത്തനം തുടരുകയാണ്

Published by

ടെൽ അവീവ് : പാലസ്തീനിലെ വെസ്റ്റ്ബാങ്കിന് സമീപത്തുള്ള ജെനിൻ പട്ടണത്തിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഹരുവ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റിലെ സൈനികർ വ്യാഴാഴ്ച രണ്ട് ഭീകരരെ വധിച്ചതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു. പോരാട്ടത്തിൽ ഐഡിഎഫ് സാർജന്റ് ലിയാം ഹെസി കൊല്ലപ്പെടുകയും മറ്റ് അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.

അതേ സമയം ജെനിനിൽ ഹരുവ് സേന തങ്ങളുടെ ഓപ്പറേഷൻ പ്രവർത്തനം തുടരുകയാണ്. ഇന്നലെ നടന്ന ഓപ്പറേഷനിൽ സൈന്യം പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിൽ തിരച്ചിൽ നടത്തി. അതിനിടെയാണ് രണ്ട് ഭീകരരെ കാണുന്നതും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയും ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by