പ്രയാഗ് രാജ് : നടന് മിലിന്ദ് സോമനും ഭാര്യ അങ്കിത കൊന്‍വാറും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. ഇരുവരും ത്രിവേണി സംഗമത്തില്‍ അമൃതസ്നാനം നടത്തി. ഇതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു.
ഇരുവരും മൗനി അമാവാസ്യ എന്ന പുണ്യദിനത്തിലാണ് പ്രയാഗ് രാജില്‍ എത്തിയത്. നമ്മള് മനുഷ്യര്‍ ഈ പ്രപഞ്ചത്തിനകത്ത് എത്ര ചെറിയതാണ് എന്ന അനുഭവമാണ് മഹാകുംഭമേളയില്‍ എത്തുമ്പോള്‍ മനസ്സിലാകുന്നതെന്ന് മിലിന്ദ് സോമന് പറഞ്ഞു.
രുദ്രാക്ഷ മാലയും മഞ്ഞ മുണ്ടും ധരിച്ച മിലിന്ദ് സോമനാണ് ത്രിവേണിസംഗമത്തില്‍ മുങ്ങുന്നത്. ഈ വിശാല പ്രപഞ്ചത്തില്‍ എത്ര ചെറുതും അപ്രസക്തനുമാണ് താനെന്ന ബോധമാണ് മഹാകുംഭമേളയില്‍ എത്തിയപ്പോള്‍ ഉണ്ടായതെന്ന് മിലിന്ദ് സോമന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: