India

എന്റെ അമ്മയ്‌ക്ക് 78 വയസ്സാണ്, അവരും ബഹുമാനിക്കപ്പെടണം ; പ്രിയങ്ക

Published by

ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ സോണിയ ഗാന്ധി നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും യാതൊരു വിധത്തിലുള്ള അനാദരവും സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

ദൈര്‍ഘ്യമുള്ള പ്രസംഗമാണ് രാഷ്‌ട്രപതി നടത്തിയതെന്നും അതിനാല്‍ അവര്‍ ക്ഷീണിതയായിട്ടുണ്ടെന്നുമാണ് അമ്മ ഉദ്ദേശിച്ചത് . എന്റ അമ്മയ്‌ക്ക് 78 വയസ്സാണ് പ്രായം. രാഷ്‌ട്രപതിയെ പൂര്‍ണമായും ബഹുമാനിക്കുന്നയാളാണ് സോണിയ ഗാന്ധി. അവര്‍ നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. അമ്മയും രാഷ്‌ട്രപതിയും ആദരിക്കപ്പെടേണ്ടവരാണ്, നമ്മളേക്കാള്‍ പ്രായം കൂടിയവരുമാണ്. സോണിയയെ ഇത്തരത്തില്‍ ഒരു സാഹചര്യത്തിലേക്ക് എത്തിച്ചതില്‍ ബിജെപി മാപ്പ് പറയണം” പ്രിയങ്ക ആവശ്യപ്പെട്ടു.

ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്‌ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by