Kerala

മറയൂരില്‍ 70കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

2020 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്

Published by

ഇടുക്കി: മറയൂരില്‍ 70കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മറയൂര്‍ സ്വദേശി അന്‍പഴകന്‍, എരുമേലി സ്വദേശി മിഥുന്‍ എന്നീ പ്രതികളെയാണ് ശിക്ഷിച്ചത്.

മറയൂര്‍ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ ശിക്ഷിച്ചത്. തൊടുപുഴ ജില്ല കോടതിയാണ് വിധി പ്രസ്താവം നടത്തിയത്.

പ്രതികള്‍ 20000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്.മദ്യപാനത്തെ തുടര്‍ന്നുളള തര്‍ക്കത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് മാരിയപ്പനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by