തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ വഴികാണാത്തതിനാല്‍ വീണ്ടും 3000 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അതേസമയം മോശമായ സാമ്പത്തിക നില പരിഗണിച്ച് 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രബജറ്റില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ എം ബാലഗോപാല്‍ പറഞ്ഞു.വയനാടിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞം തുറമുഖത്തിന് 5000 കോടിയും ചോദിച്ചിട്ടുണ്ട്. വായ്പ പരിധി 12000 കോടി കുറച്ചത് പുനഃ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.റബര്‍ താങ്ങുവില സംരക്ഷിക്കുന്നതിന് ആയിരം കോടിയും പ്രവാസി സംരക്ഷണ പദ്ധതിക്ക് 300 കോടി പ്രത്യേകം നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക