പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)
ചെന്നൈ: ഇളയരാജ എന്ന സംഗീതജ്ഞന്‍ ദൈവത്തിന്റെ പുത്രനാണെന്നും അദ്ദേഹത്തെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കരുതെന്നും താക്കീത് ചെയ്ത് നടന്‍ വിശാല്‍. തമിഴ് സംവിധായകന്‍ മിഷ്കിനാണ് കഴിഞ്ഞ ദിവസംഒരു സ്റ്റേജില്‍ വെച്ച് ഇളയരാജയെ ഇത്തരത്തില്‍ അഭിസംബോധന ചെയ്തത്. എന്നാല്‍ മിഷ്കിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിശാലിന്റെ വിമര്‍ശനം.
തമിഴ്നാട്ടില്‍ ഇളയരാജയ്‌ക്കുള്ള സ്ഥാനം വളരെ വലുതാണെന്നും വിശാല്‍ പറഞ്ഞു. ഇളയരാജയെപ്പോലെ ഇതിഹാസതുല്ല്യനായ ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം.- വിശാല്‍ പറഞ്ഞു.
ഇളയരാജയുടെ പാട്ടുകള്‍ പലരെയും സ്വാധീനിച്ചിട്ടുണ്ട്. ഇളയരാജയുടെ മക്കളായ യുവാന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും ഭാവതാരിണിയും തന്റെ സുഹൃത്തുക്കളാണെന്നും വിശാല്‍ പറഞ്ഞു. തന്റെ കുടുംബത്തെപ്പോലെ കാണുന്ന ഒരാളെപ്പറ്റി ഇതുപോലെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ സംവിധായകനെതിരെ പ്രതികരിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക