India

അനധികൃതമായി മസ്ജിദ് കെട്ടിയുയർത്തി ; നൂറോളം ഇസ്ലാമിസ്റ്റുകൾക്കെതിരെ കേസ് ; പിടി വീഴുമെന്ന് ഉറപ്പായപ്പോൾ സ്വയം പൊളിച്ചു നീക്കി

Published by

ബറേലി : അനധികൃതമായി മസ്ജിദ് കെട്ടിയുയർത്താൻ ശ്രമിച്ച നൂറോളം ഇസ്ലാമിസ്റ്റുകൾക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബറേലിയിലെ ഷാഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗണേഷ്പൂർ ഗ്രാമത്തിലാണ് സംഭവം . ഇവിടെ ഗ്രാമത്തിലെ പഴയ ഖബർസ്ഥാനോട് ചേർന്നാണ് മസ്ജിദ് നിർമ്മിക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചത് .

40 വർഷം പഴക്കമുള്ള ഖബറിനു ചുറ്റും 20 അടി ഉയരമുള്ള തൂണുകൾ സ്ഥാപിച്ചു . രാത്രിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നത് .ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിൽ നിന്ന് യാതൊരു അനുമതി വാങ്ങുകയോ അവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല. ബറേലി എംപി ഛത്രപാൽ സിംഗ് ഗാംഗ്വാർ ഈ ഗ്രാമത്തിൽ എത്തിയപ്പോഴാണ് അനധികൃത മസ്ജിദ് നിർമ്മാണം വെളിച്ചത്തുവന്നത്. തുടർന്ന് അദ്ദേഹം ഈ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.എസ്ഡിഎമ്മിന് പരാതി നൽകി.

തുടർന്ന് എസ് ഡി എം നടത്തിയ അന്വേഷണത്തിൽ, നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനുശേഷം, ഈ നിർമ്മാണം ഉടൻ പൊളിച്ചുമാറ്റാനും ഉത്തരവിട്ടു. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് വ്യക്തമായതോടെ പ്രദേശത്തെ ഇസ്ലാമിസ്റ്റുകൾ തന്നെ മസ്ജിദ് പൊളിക്കാൻ രംഗത്തിറങ്ങുകയായിരുന്നു.സിമന്റ് തൂണുകളും മേൽക്കൂരയുമടക്കം പൊളിച്ചു നീക്കി.

അതേസമയം അനധികൃത നിർമ്മാണം നടത്തിയ ഗ്രാമത്തിലെ 100 പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by