ന്യൂദെൽഹി:കോയമ്പത്തൂരിലെ ക്ഷേത്രത്തിനു സമീപം 2022 ൽ കാർ ബോംബ് സ്ഫോടനം നടത്തുന്നതിന്റെ ഭാഗമായി ഫയൽ ചെയ്ത് ഐസിസ് മോഡ്യൂൾ കേസിൽ ദേശീയ അന്വേഷണ ഏജൻസി 16 സ്ഥലങ്ങളിൽ പരിശോധന നടത്തി. തമിഴ്നാട്ടിലെയും കേരളത്തിലെയും കേന്ദ്രങ്ങളിലാണ് റെയ്ഡ്.
ജമീൽ ബാഷ, മുഹമ്മദ് ഹുസൈൻ, ഇർഷാദ്, സൈയ്ത് അബ്ദുറഹ്മാൻ എന്നീ നാല് പ്രതികൾക്കെതിരെ യുഎപിഎ നിയമപ്രകാരം പ്രസക്തമായ വകുപ്പുകൾ ചേർത്ത് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2022 ഒക്ടോബർ 23 കോയമ്പത്തൂരിലെ ഉക്കടത്ത് ഈശ്വരൻ കോവിൽ സ്ട്രീറ്റിലെ കോട്ടായി സംഘമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടക വസ്തു ഘടിപ്പിച്ച കാർ കൊണ്ടുവന്ന് സ്ഫോടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: