Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാത്മജിയുടെ രാഷ്‌ട്രീയ അരങ്ങേറ്റം

ജെ. നന്ദകുമാര്‍ by ജെ. നന്ദകുമാര്‍
Jan 28, 2025, 12:29 pm IST
in Vicharam, Article
1915 ലെ ഹരിദ്വാര്‍ കുംഭമേളയില്‍ ഗാന്ധിജി പങ്കെടുക്കാനെത്തിയപ്പേള്‍

1915 ലെ ഹരിദ്വാര്‍ കുംഭമേളയില്‍ ഗാന്ധിജി പങ്കെടുക്കാനെത്തിയപ്പേള്‍

കുംഭമേളയുമായി ബന്ധപ്പെട്ട സുപ്രധാനവും എന്നാല്‍ അധികം ആര്‍ക്കും അറിയാത്തതുമായ മറ്റൊരു സംഭവം, മഹാത്മാ ഗാന്ധിയുടെ ഭാരതത്തിലെ രാഷ്‌ട്രീയ അരങ്ങേറ്റമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചെത്തിയ മഹാത്മാ ഗാന്ധി, തന്റെ ആദ്യ രാഷ്‌ട്രീയ രംഗപ്രവേശം നടത്തിയത് ഹരിദ്വാര്‍ കുംഭമേളയില്‍ ആയിരുന്നു. 1915-ല്‍ ശാന്തിനികേതനില്‍ നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ഇവിടെയാണ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ആദ്യമായി എത്തുന്നത്. ആത്മകഥയിലെ ഒരു അധ്യായം മുഴുവന്‍ ഹരിദ്വാര്‍ കുംഭമേളയിലെ അനുഭവങ്ങള്‍ വിവരിക്കാനാണ് ഗാന്ധിജി നീക്കിവെച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിലെ സാമാന്യ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതും ഇവിടെ വെച്ചാണ്.

‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ആത്മകഥയില്‍ ഗാന്ധിജി ഇങ്ങനെ കുറിച്ചു: ”കുംഭമേളയിലെ തമ്പുകളില്‍ ഒന്നില്‍ ഇരുന്ന് അസംഖ്യം തീര്‍ത്ഥാടകര്‍ക്കു ദര്‍ശനം നല്‍കുകയും അവരോട് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമായിരുന്നു എന്റെ മുഖ്യ ദൗത്യം. എനിക്ക് എന്റേതെന്ന് അവകാശപ്പെടാവുന്ന ഒരു മിനുട്ടുപോലും കുംഭമേളയില്‍ ലഭിച്ചില്ല. സ്നാനഘട്ടത്തിലേക്കു പോകുമ്പോഴും സന്ദര്‍ശകര്‍ എന്നെ അനുഗമിച്ചു. ഭക്ഷണം കഴിക്കുമ്പോഴും എന്നെ തനിച്ചിരിക്കാന്‍ അവര്‍ അനുവദിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ ഞാന്‍ നടത്തിയ എളിയ സേവനങ്ങള്‍ ഭാരതം മുഴുവന്‍ ഏതുവിധം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്നത് എനിക്കു ബോധ്യപ്പെടുത്തി തന്നത് ഹരിദ്വാര്‍ കുംഭമേളയാണ്.”

ഗാന്ധിജിയുടെ പ്രഥമ രാഷ്‌ട്രീയ പ്രവേശനമായി മാറിയ ഹരിദ്വാര്‍ കുംഭമേള സന്ദര്‍ശനം, മറ്റൊരു പ്രധാന ചരിത്ര സംഭവവുമായി ഒത്തുചേര്‍ന്നാണ് വന്നതെന്ന പ്രാധാന്യവുമുണ്ട്. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ രൂപീകരണമാണത്. 1915-ല്‍ സ്വാമി ശ്രദ്ധാനന്ദ്, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഗാന്ധിജിയും ഹരിദ്വാര്‍ കുംഭമേളയ്‌ക്കിടെ നടന്ന ഹിന്ദുമഹാസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതും, ഇതേപോലെ 1906-ലെ പ്രയാഗ് കുംഭമേളയിലായിരുന്നു എന്നതും ശ്രദ്ധേയം.

ആള്‍ക്കൂട്ടത്തെ പ്രചോദിപ്പിക്കുന്നതില്‍ കുംഭമേളയ്‌ക്കുള്ള അഗാധമായ സ്വാധീനശേഷി തിരിച്ചറിഞ്ഞ മഹാത്മാ ഗാന്ധി 1918-ലെ പ്രയാഗ് കുംഭമേളയിലും പങ്കെടുത്തു. പ്രയാഗ് കുംഭമേളയിലെ ഗാന്ധിജിയുടെ സാന്നിധ്യത്തെപ്പറ്റി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അക്കാലത്തയച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ റീജിയണല്‍ സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍ ലഭ്യമാണ്. ആ സന്ദര്‍ശനത്തില്‍ ഗാന്ധിജി സംഗമത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഭാഗഭാക്കാകുക മാത്രമല്ല, ഒട്ടേറെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.

നിസ്സഹകരണ സമര കാലത്ത്, 1921 ഫെബ്രുവരിയില്‍ ഫൈസാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഗാന്ധിജി കുംഭമേളയിലെ തന്റെ അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു. ”മുമ്പ് പ്രയാഗ് കുംഭമേളയില്‍ താന്‍ പങ്കെടുത്തതുപോലെ, അയോധ്യയിലേക്ക് ആദ്യം ഒരു തീര്‍ത്ഥാടനമാണ് ഉദ്ദേശിച്ചിരുന്നതെ”ന്നാണ് ആ യോഗത്തില്‍ ഗാന്ധിജി വ്യക്തമാക്കിയത്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് എതിരായ നിസ്സഹകരണ സമരം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കേ, തന്റെ പ്രസംഗത്തില്‍ കുംഭമേളയെക്കുറിച്ചു ഗാന്ധി നടത്തിയ പരാമര്‍ശം യാദൃച്ഛികമല്ല തന്നെ.

1947 വരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പ്രോജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും ഹിന്ദുത്വ വിപ്ലവകാരികളെ ഒരുമിച്ചു ചേര്‍ക്കുന്നതിലും നിര്‍ണായക പങ്കാണ് കുംഭമേളകള്‍ വഹിച്ചത്. 1920 ഫെബ്രുവരി രണ്ടിന് ‘ബ്രിട്ടീഷ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്റ്സി’ല്‍ നിന്നുള്ള ഒരു സന്ദേശം ഈ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നുണ്ട്. ‘അലഹബാദ് മ്യൂസിയ’ത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ രേഖ, സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തില്‍ കുംഭമേളയ്‌ക്കുള്ള നിര്‍ണായക പങ്ക് അടിവരയിട്ടു വ്യക്തമാക്കുന്നു.

1918-ല്‍ അലഹബാദില്‍ നടന്ന കുംഭമേളയില്‍ അംഗീകരിച്ച ഒരു പ്രമേയത്തെപ്പറ്റിയുള്ള ആ രേഖയില്‍ ഇങ്ങനെ പറയുന്നു: ”രാഷ്‌ട്രീയ പരിഷ്‌കരണത്തിനുള്ള കോണ്‍ഗ്രസ് ലീഗ് പദ്ധതിയെ ഈ പ്രമേയം പിന്തുണയ്‌ക്കുകയും താഴെ പറയുന്ന ആവശ്യങ്ങള്‍ മുന്നോട്ടു വയ്‌ക്കുകയും ചെയ്യുന്നു:

500 രൂപ വരെയുള്ള സിവില്‍ കേസുകളും എല്ലാ നോണ്‍-കോഗ്നിസബിള്‍ ക്രിമിനല്‍ കേസുകളും പരിഹരിക്കുന്നതിനായി ഗ്രാമങ്ങളില്‍ ഉടന്‍ പഞ്ചായത്തുകള്‍ സ്ഥാപിക്കല്‍…

കൈമാറ്റം ചെയ്യാവുന്നതും പാരമ്പര്യമായി ലഭിക്കുന്നതുമായ സ്വത്തുക്കളില്‍ പൂര്‍ണ്ണ അവകാശങ്ങളോടെ സ്ഥിരമായ ഒത്തുതീര്‍പ്പ് ഏര്‍പ്പെടുത്തല്‍…

ഇംപീരിയല്‍ കൗണ്‍സിലിന്റെ നിയമ നിര്‍മാണത്തിന് വിധേയമായി വരുമാനവും വാടകയും വര്‍ദ്ധിപ്പിക്കല്‍…

വാടക അടയ്‌ക്കാത്തതിന് കുടിയൊഴിപ്പിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തിന്റെ പരിഷ്‌കരണവും ജമീന്ദാര്‍മാരുടെ പ്രത്യേക അവകാശം നിയന്ത്രിക്കലും…”

1918 ഫെബ്രുവരി 17-ലെ രഹസ്യ കത്തിലേതാണ് ഈ വിവരങ്ങള്‍.

ഇതേ രഹസ്യ രേഖയില്‍ ഇങ്ങനെ തുടരുന്നു:
”1918-ല്‍ അലഹബാദില്‍ നടന്ന കുംഭമേളയ്‌ക്കിടെ 300 പ്രതിനിധികളും 2,000 സന്ദര്‍ശകരും പങ്കെടുത്ത ഒരു യോഗമാണ് പ്രമേയം അംഗീകരിച്ചത്. കുംഭമേളയിലെ പതിവു സന്ദര്‍ശകരില്‍ ഏറെയും കൃഷിക്കാരാണ്. ജമീന്ദാര്‍മാരും കുടിയാന്മാരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ തടയാനും ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കാനും യുപി കര്‍ഷക സംഘത്തിന് അടിത്തറയിടാനും ഈ യോഗം തീരുമാനിച്ചു.

ഈ സംഘടനയ്‌ക്കു വേണ്ടി പ്രവര്‍ത്തന നിധി സമാഹരിക്കാന്‍ ആഹ്വാനം ചെയ്യുകയും കൊല്‍ക്കത്തയില്‍ പല സ്ഥലങ്ങളിലും പണപ്പിരിവുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.”ഇതേത്തുടര്‍ന്ന്, 1919 ജൂണില്‍ മദന്‍ മോഹന്‍ മാളവ്യ നടത്തിയ ഒരു അഭ്യര്‍ത്ഥനയും ഈ രഹസ്യ രേഖയില്‍ പരാമര്‍ശ വിഷയമായിട്ടുണ്ട്. ”യുപി കര്‍ഷകസംഘത്തിന് പഞ്ചാബ്, ബീഹാര്‍, ഒറീസ, സംയുക്ത പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലും താലൂക്കുകളിലുമായി 450 ശാഖകളും 3,500 അംഗങ്ങളും ആയിക്കഴിഞ്ഞു. സംയുക്ത പ്രവിശ്യകളിലെ നിരവധി ജില്ലകളില്‍ 1919-ല്‍ കര്‍ഷക സംഘത്തിന്റെ സമ്മേളനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘാടകരുടെ ആവേശം ഈ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാണ്” എന്നും രഹസ്യരേഖയില്‍ പരാമര്‍ശമുണ്ട്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനാധിപത്യഭരണ സംവിധാനം രൂപപ്പെടുത്തുന്നതിലും കുംഭമേള വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരത രാഷ്‌ട്രീയത്തെ ആഴത്തില്‍ സ്വാധീനിച്ച സംഭവമായ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോട് കുംഭമേളയില്‍ ഉണ്ടായ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. 1977-ല്‍ പ്രയാഗ്രാജില്‍, പൊതു തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു നടന്ന കുംഭമേള അന്നത്തെ രാഷ്‌ട്രീയ ഭൂമികയെ നിര്‍ണായകമാം വിധം സ്വാധീനിച്ചു. കോണ്‍ഗ്രസ് ഭരണത്തിനെതിരെ പിന്തുണ സമാഹരിക്കുന്നതിലും അടിയന്തരാവസ്ഥയുടെ കിരാത നാളുകള്‍ക്ക് അന്ത്യം കുറിക്കുന്നതിലും കുംഭമേളയിലെ വന്‍ ജനസഞ്ചയം വഹിച്ചതു നിര്‍ണായക പങ്കാണ്. ജയപ്രകാശ് നാരായണ്‍ തുടങ്ങിവച്ച പ്രക്ഷോഭം പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം കൈവരിച്ചതും 1977-ലെ കുംഭമേളയില്‍ സംന്യാസി സംഘം(സാധു സമാജ്) നല്‍കിയ സമാനതകളില്ലാത്ത പിന്തുണയിലാണ്. കുംഭമേളയിലെ ധര്‍മ്മ സന്‍സദും(മത പാര്‍ലമെന്റ്) വിവിധ സംന്യാസി സമ്മേളനങ്ങളും ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചത് ഹിന്ദി ഹൃദയ ഭൂമിയില്‍ എങ്ങും ജനതാ പാര്‍ട്ടിയുടെ പിന്തുണ അരക്കിട്ടുറപ്പിച്ചു.

രാമജന്മഭൂമി പ്രസ്ഥാനത്തിനു വ്യക്തമായ ദിശാദര്‍ശനവും ജനപിന്തുണയും നല്‍കുന്നതില്‍ 1989-ലെ കുംഭമേള വഹിച്ച പങ്കിനെപ്പറ്റി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക് ടുള്ളി എടുത്തുകാട്ടിയിട്ടുണ്ട്. കുംഭമേളകളെ കുറിച്ച് വിപുലമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് മാര്‍ക്ക് ടുള്ളി. ”ഞാന്‍ അതിനു മുമ്പൊരിക്കലും ഇത്ര ശാന്തമായ ജനസഞ്ചയത്തെ കണ്ടിട്ടില്ല. അവരാരും ഉന്മാദത്തില്‍ ആയിരുന്നില്ല. എന്താണോ ചെയ്യാനുള്ളത് അതു ചെയ്തു കഴിഞ്ഞു എന്ന ബോധ്യത്തിന്റെ വിശ്വാസ ദൃഢതയുടെ ശാന്തതയാണ് അവിടെ പ്രകടമായിക്കണ്ടത്”എന്നാണ് ടുള്ളി പറഞ്ഞത്.

കുംഭമേളകള്‍ ഭാരതത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക ഭൂമികയെ നിര്‍വചിക്കുകയും അവയ്‌ക്കുമേല്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മതസമ്മേളനം എന്നതിനപ്പുറം, ഭാരതത്തിന്റെ ചരിത്ര, സാംസ്‌കാരിക, രാഷ്‌ട്രീയ സഞ്ചാര പഥത്തെ തുടര്‍ച്ചയായി രൂപപ്പെടുത്തുന്ന നാഗരിക പ്രതിഭാസമാണത്. പ്രയാഗ്രാജ് മറ്റൊരു മഹാകുംഭമേളയെ വരവേല്‍ക്കുമ്പോള്‍, ഈ കാലാതീത പാരമ്പര്യം പ്രതിരോധശേഷി, വിശ്വാസം, സാംസ്‌കാരികത്തുടര്‍ച്ച എന്നിവയിലെ നിയാമകശക്തിയായി ഭൂതകാലത്തിലെന്നപോലെ ആധുനികഭാരതത്തെ രൂപപ്പെടുത്തുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കുന്നു.

(സണ്‍ഡേ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
(അവസാനിച്ചു)
(പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനാണ് ലേഖകന്‍)

Tags: J.NandakumarKumbha Melamahathma gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ പ്രജ്ഞ പ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍

India

‘ മഹാ കുംഭമേള മുതൽ കേരള കുംഭമേള വരെ , അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് : മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.