വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഇന്ത്യയിൽ നിന്നും അനധികൃതമായി കണ്ടെത്താൻ ഗുരുദ്വാരകളിൽ യുഎസ് അധികൃതരുടെ തെരച്ചിൽ.കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തുന്നത്.
അനധികൃതമായി അമേരിക്കയിലെത്തിയവരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. ആരാധനാലയങ്ങളെപോലും ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം. കുറ്റവാളികള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയിലെ സ്കൂളുകളിലും ആരാധനാകേന്ദ്രങ്ങളിലും ഇനി ഒളിക്കാനാകില്ല. സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികളുടെ കൈകെട്ടിയിട്ടില്ലെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരിക്കുന്നു.
നേരത്തെ, അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാർ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നൂറിനടുത്ത് കണക്കിന് കുടിയേറ്റക്കാരാണ് അമേരിക്ക നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: