Kerala

കഴുത്തിന് കുത്തിപിടിച്ച് , ചവിട്ടിപിടിച്ചാണ് അവന്റെ മുടി മുറിച്ചത് ;  എന്റെ മുടി മുറിച്ചു എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത് ; മണവാളന്റെ മാതാപിതാക്കൾ

Published by

തൃശൂർ : തൃശൂർ ജില്ലാജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം. മണവാളൻ എന്ന് വിളിക്കുന്ന യൂട്യൂബര്‍ ഷഹീൻ ഷായുടെ മുടിയും, താടിയും, മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് പരാതി. മകനെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച മജിസ്ട്രേറ്റ് കോടതിയിലും മുഖ്യമന്ത്രിക്കും ജയിൽ ഡിജിപിക്കും അടക്കം കുടുംബം പരാതി നൽകി.

ഷഹീൻ ഷായെ തൃശ്ശൂർ ജില്ലാ ജയിലിൽ നിന്നും മാറ്റണം. മകനെ കോടതിയിലേക്ക് വിളിച്ച് രൂപമാറ്റം വരുത്തിയത് പരിശോധിക്കണം. ജയിലിൽ നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് അന്വേഷണം വേണം. ഈ മൂന്ന് ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്.

ഉമ്മാ എന്റെ മുടി മുറിച്ചു എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത്. അവന്റെ കഴുത്തിന് കുത്തിപിടിച്ച് വേറെ രണ്ടാള് ചവിട്ടിപിടിച്ചാണ് അവന്റെ മുടി മുറിച്ചത്.മുറിക്കാന്‍ പോകുമ്പോള്‍ മോന്‍ അവരോട് പറഞ്ഞതാണ് സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും കല്ല്യാണം ഉണ്ടെന്നുമൊക്കെ. അത് കേള്‍ക്കാന്‍ അവര്‍ തയാറായില്ല. ജിഹാദിയായോ തീവ്രവാദിയായോ വളരാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് താടിയെടുത്തത്.- മാതാവ് റായിഷ ആരോപിച്ചു.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഷഹിന്‍ ഷാ പിടിയിലായത്. കോളജിന്റെ പരിസരത്ത് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക