പ്രയാഗ് രാജ് ; കാശിയിലെയും മഥുരയിലെയും ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ . ഞായറാഴ്ച വിഎച്ച്പി ക്യാമ്പിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അലോക് കുമാർ
‘ ഇത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിൽ നിന്ന് മറ്റ് അടയാളങ്ങൾ നീക്കം ചെയ്യണമെന്ന് 1984 ലെ മത പാർലമെൻ്റിൽ സന്യാസിമാർ പറഞ്ഞിരുന്നു. രാംലല്ല അയോധ്യയിൽ എത്തിക്കഴിഞ്ഞു. ഞങ്ങളുടെ അജണ്ട വ്യക്തമാണ്. രാമക്ഷേത്രത്തിന് ശേഷം, അത് മഥുരയും കാശിയുമാണ്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് സർക്കാർ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആ മൊത്തം വരുമാനം സർക്കാർ ഖജനാവിലേക്ക് പോയിത്തുടങ്ങി. പള്ളികൾക്കും മസ്ജിദുകൾക്കും നിയന്ത്രണമില്ലാത്തപ്പോൾ പിന്നെ എന്തിനാണ് ക്ഷേത്രങ്ങൾക്ക് മാത്രം നിയന്ത്രണം .ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദു സമൂഹം മാത്രം നിയന്ത്രിക്കും. വരും കാലങ്ങളിൽ ക്ഷേത്രങ്ങൾ നമ്മിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: