കാന്‍ബെറ: ആറ് ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം ഉള്‍പ്പെടെ 20 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങള്‍- ഇതാണ് സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള റോജര്‍ ഫെഡറര്‍ എന്ന കളിക്കാരന്‍ ടെന്നീസില്‍ തീര്‍ത്ത വിസ്മയം. ഇപ്പോഴിതാ റോജര്‍ ഫെഡററുടെ നാട്ടില്‍ നിന്നുള്ള പയ്യന്‍ അദ്ദേഹത്തിന് നേടാന്‍ സാധിക്കാത്ത ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടിയ ഹെന്‍ റി ബെന്നെറ്റ് ഫെഡററുടെ നാടായ സ്വിറ്റ് സര്‍ലാന്‍റിലെ ബേസല്‍ എന്ന പ്രദേശത്തുനിന്നുള്ള പയ്യനാണ് ആറ് തവണ ആസ്ത്രേല്യന്‍ ഓപ്പണ്‍ വിജയിച്ചിട്ടുണ്ടെങ്കിലും റോജര്‍ ഫെഡറര്‍ക്ക് ഇതുവരെയും ആസ്ത്രേല്യന്‍ ജൂനിയര്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
ഫൈനലില്‍ അമേരിക്കയില്‍ നിന്നുള്ള ബെഞ്ചമിന്‍ വില്‍വെര്‍തിനെ 6-3,6-4 എന്ന സ്കോറിനാണ് ഹെന്‍ റി ബെന്നെറ്റ് തോല്‍പിച്ചത്. റോജര്‍ ഫെഡറര്‍ക്ക് പരിശീലനം നല്‍കുന്ന സെവറന്‍ ലൂതിയുടെ കീഴിലാണ് മകന്‍ ഹെന്‍ റി ബെന്നെറ്റും പരിശീലനം നേടുന്നത്. ഫെഡററെപ്പോലെ ഒറ്റക്കൈകൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടുകളില്‍ വിദഗ്ധനാണ്. ഹെന്‍റി ബെന്നറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: