India

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ സുഖവാസം : 7 അനധികൃത കുടിയേറ്റക്കാരെ പിടികൂടി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു

ഇന്ത്യയിൽ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്ന വിദേശ പൗരന്മാരെ തിരിച്ചറിയുന്നതിനായി ഡൽഹി പോലീസ് ഒരു ഡാറ്റാബേസ് തയ്യാറാക്കി പരിശോധിച്ചുവരികയാണ്

Published by

ന്യൂഡൽഹി : രാജ്യത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ ഡൽഹി പോലീസ് നടപടികൾ ശക്തമാക്കി. കഴിഞ്ഞയാഴ്ച ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് ഏഴ് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പൗരന്മാരാണ് പിടിയിലായത്. മുഹമ്മദ് ബെല്ലാൽ (47), മുഹമ്മദ് യെസിൻ (23), ഇമോൺ ഹൊസെൻ (21), മുഹമ്മദ് ഗിയാസ് ഉദ്ദീൻ (28), മുഹമ്മദ് റൂബൽ ഹൊസൈൻ (28), നസ്രുദ്ദീൻ (27), തൻവീർ ഹസൻ (30) എന്നിവരാണ് ബംഗ്ലാദേശി പൗരന്മാർ.

ഇവരെയെല്ലാം നാടുകടത്തുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയിൽ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്ന വിദേശ പൗരന്മാരെ തിരിച്ചറിയുന്നതിനായി ഡൽഹി പോലീസ് ഒരു ഡാറ്റാബേസ് തയ്യാറാക്കി പരിശോധിച്ചുവരികയാണ്.

ഈ മാസം ആദ്യം ഇന്ത്യയിൽ അനധികൃതമായി താമസിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാരെ ഡൽഹി പോലീസ് നാടുകടത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by