ആലുവ : ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ വടയമ്പാടി ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 6.550 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഓട്ടോറിക്ഷയുടെ സീറ്റിനു പുറകുവശത്ത് പ്ലാസ്റ്റിക് ചാക്കിലുണ്ടായിരുന്ന അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇവർ ഓട്ടം വിളിച്ചിരുന്നത്.
അന്വേഷണസംഘത്തിൽ ഡാൻസാഫ് ടീമിനെ കൂടാതെ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, പുത്തൻകുരിശ് ഡിവൈഎസ്പി വി.റ്റി. ഷാജൻ, ഇൻസ്പെക്ടർ കെ പി ജയപ്രസാദ്, എസ് ഐ മാരായ കെ.ജി. ബിനോയ്, വി.ശശിധരൻ, പി.കെ. ലാൽ, എ എസ് ഐ കെ. സുരേഷ് കുമാർ, എസ്. സി. പി. ഒ മാരായ പി.ആർ.അഖിൽ, എ.എ. അജ്മൽ, വിനു അബ്രഹാം, സി. പി. ഒ കെ ആനന്ദ്, എന്നിവരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: