ന്യൂഡൽഹി : ദുർഗാവാഹിനിയുടെ സ്ഥാപകനേതാവ് സാധ്വി ഋതംബരക്ക് പത്മഭൂഷൺ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തിലായിരുന്ന സാധ്വി ഋതംഭരയ്‌ക്ക് സാമൂഹിക പ്രവർത്തനത്തിനുള്ള ബഹുമതിയായാണ് പത്മഭൂഷൻ നൽകി ആദരിക്കുന്നത് .
തൊണ്ണൂറുകളിലെ ‘രാമജന്മഭൂമി പ്രസ്ഥാന’ത്തിന്റെ ചരിത്രത്തിൽ സുവർണ്ണലിപിയിൽ എഴുതിചേർത്ത പേരാണ് സാധ്വി ഋതംഭര ,രാമക്ഷേത്രത്തിനായി ഹിന്ദുക്കൾ വിവേചനം മറന്ന് ഒന്നിക്കണമെന്ന് സാധ്വി ഋതംഭര ആഹ്വാനം ചെയ്തിരുന്നു. ഇത് ഏറ്റെടുത്ത് അന്ന് നിരവധി പേരാണ് അയോദ്ധ്യ രാമക്ഷേത്രത്തിനായി മുന്നോട്ട് വന്നത് . ഋതംഭരയെപ്പോലുള്ള വനിതാ നേതാക്കൾ കാരണമാണ് ഹിന്ദു സ്ത്രീകൾ വൻതോതിൽ പ്രസ്ഥാനത്തിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. 50,000ത്തിലധികം ഹിന്ദു സ്ത്രീകൾ കർസേവയിൽ പങ്കെടുത്തതായാണ് കണക്ക്.
നിഷ കിഷോരി എന്നായിരുന്നു സാധ്വി ഋതംഭരയുടെ ആദ്യ പേര്. പഞ്ചാബിലെ മാണ്ഡി ദൗരാഹ ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനനം. ബാല്യത്തിൽ ഹരിദ്വാറിലെത്തിയ സാധ്വി ഋതംഭര സ്വാമി പരമാനന്ദയുടെ ആശ്രമത്തിലെത്തി. ഇവിടെ വച്ചാണ് ആത്മീയതയിലേയ്‌ക്കുള്ള പ്രയാണം ആരംഭിക്കുന്നത്. സ്വാമി പരമാനന്ദയുടെ ശിഷ്യയായി അദ്ദേഹത്തോടൊപ്പം നിരവധി സ്ഥലങ്ങളിലേയ്‌ക്ക് . വിശ്വഹിന്ദു പരിഷത്തിന്റെ തീപ്പൊരി നേതാക്കളിൽ ഒരാളായി വളർന്ന സാധ്വി ഋതംഭരയുടെ രാമക്ഷേത്രത്തെ കുറിച്ചുള്ള വികാരനിർഭരമായ പ്രസംഗങ്ങൾ അക്കാലത്ത് പലരെയും ആകർഷിച്ചിരുന്നു. തെരുവുകളിലും , വീടുകളിലും , ക്ഷേത്രങ്ങളിൽ പോലും ഈ പ്രസംഗങ്ങൾ അക്കാലത്ത് കേൾപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: