Kerala

‘മീറ്റര്‍ ഇട്ടിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ ഫെബ്രുവരി 1 മുതല്‍

Published by

തിരുവനന്തപുരം: ഫെബ്രുവരി 1 മുതല്‍ ഓട്ടോറിക്ഷകളില്‍ ‘മീറ്റര്‍ ഇട്ടിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. ഫിറ്റ്‌നസ് ടെസ്റ്റില്‍ തന്നെ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കും. മീറ്റര്‍ ഇടാതെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതു വ്യാപകമായതോടെയാണ് നിയമമനുസരിപ്പിക്കാന്‍ ഈ നിബന്ധന വയ്‌ക്കുന്നത്. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവര്‍ ഉറങ്ങിയാല്‍ ഉണര്‍ത്താനുള്ള അലാറം സ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഡ്രൈവറുടെ കണ്ണടഞ്ഞുപോയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ക്യാമറ ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപകരണം വഴി അലാറമടിക്കുകയും ഉറക്കം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്യും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by