തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള
ഐ എസ് ഒ 9001:2015 സര്ട്ടിഫിക്കേഷന് ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ. എസ്. സതീഷ് ബിനോ ,ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് , ചേര്‍ത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍മാര്‍ ബഹുമതി ഏറ്റുവാങ്ങി.
ആധുനിക സൗകര്യങ്ങള്‍, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. പൊലീസ് വകുപ്പുകള്‍ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ നിലവിലെ കാലഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ മാതൃകാപരമായ സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: