പത്തനംതിട്ട: അടൂരില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി ഏഴാം ക്ലാസ് മുതല്‍ പലരില്‍ നിന്നും മാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ് അറിയിച്ചു. 6 പേരെ പിടികൂടാനുണ്ട്. ഒരു അകന്ന ബന്ധുവും സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പറഞ്ഞത്. നിലവില്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: