ന്യൂഡൽഹി : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നടത്തുന്ന സേവനത്തെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ഒരു ‘പരിസ്ഥിതി വ്യവസ്ഥ’യെയും അവഗണിക്കാതെ, സനാതന ധർമ്മത്തെ സേവിക്കാനാണ് അദാനി തന്റെ സമ്പത്തും വിഭവങ്ങളും സമർപ്പിക്കുന്നതെന്ന് കനേരിയ പറഞ്ഞു.
ലോകമെമ്പാടുമുള്ള ശക്തികൾ ഈ മനുഷ്യനെ താഴെയിറക്കാൻ നിരന്തരം പ്രവർത്തിക്കുന്നതിന്റെ കാരണവും ഇതാണെന്ന് കനേരിയ തന്റെ ട്വീറ്റിൽ പറഞ്ഞു. ഇടതുപക്ഷ മാധ്യമ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിനെതിരെ നടത്തിയ ആക്രമണത്തെയും , ഹിൻഡൻബർഗ് റിസർച്ചിന്റെ ‘റിപ്പോർട്ടുകളെയും’ പരാമർശിച്ചായിരുന്നു കനേരിയയുടെ പ്രതികരണം.
“ഒരു ഗുജറാത്തി ഹിന്ദു കുടുംബത്തിൽ നിന്നുള്ള ഒരാളെന്ന നിലയിൽ, നിങ്ങളെ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമായി ലഭിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു . “ എന്നും ഡാനിഷ് കനേരിയ കുറിച്ചു.
ചൊവ്വാഴ്ച മഹാ കുംഭമേളയിൽ എത്തിയ ഗൗതം അദാനി ത്രിവേണി സംഗമത്തിൽ പ്രാർത്ഥനകൾ നടത്തുകയും, മേളയിലെ ISKCON ക്ഷേത്രത്തിലെ ക്യാമ്പ് സന്ദർശിക്കുകയും മഹാപ്രസാദ് പാചകം ചെയ്യാൻ സഹായിക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: