ന്യൂഡല്‍ഹി : പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയായാലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അതു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുവാദം തന്നാലും അത് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുവാദമായി മാറുന്നില്ല. ഒരു വ്യക്തിയുടെ സ്വകാര്യത പകര്‍ത്തുന്നതും അതു ചൂഷണം ചെയ്യുന്നതും അനുവദിക്കാനാവില്ലെന്നും
പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ പറഞ്ഞു. സുഹൃത്തായ യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതാണ് കേസിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: