പ്രയാഗ് രാജ് : ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസിനിയായി ചേര്‍ന്ന കിന്നര്‍ അഖാഡയെ നയിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡന്‍. ട്രാന്‍സ് ജെന്‍ഡറായ ലക്ഷ്മീ നാരായണ്‍ ത്രിപാഠിയാണ് കിന്നര്‍ അഖാഡയുടെ പ്രധാന ആചാര്യ. എല്ലാ ലിംഗവിഭാഗത്തിലും പെട്ടവരെ ഉള്‍പ്പെടുത്തുന്നു എന്നതാണ് ഈ അഖാഡയുടെ സവിശേഷത. വേദങ്ങളുടെ അടിസ്ഥാനത്തിലുള്ള സനാതനധര്‍മ്മത്തില്‍ ട്രാന്‍സ് ജെന്‍ഡറിനും സ്ഥാനമുണ്ടെന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു.
ആണുമല്ല, പെണ്ണുമല്ല, രണ്ടിലും പെടാത്ത ട്രാന്‍സ് ജെന്‍ഡര്‍മാരെയാണ് വേദങ്ങളില്‍ കിന്നര്‍ എന്ന് വിളിക്കുന്നത്. ആ പേരാണ് അഖാഡയ്‌ക്ക് നല്‍കിയിരുന്നത്- കിന്നര്‍ അഖാഡ. അതായത് ട്രാന്‍സ് ജെന്‍ഡര്‍മാരെ അന്നേ സനാതന ധര്‍മ്മം അടയാളപ്പെടുത്തിയിരുന്നു എന്നര്‍ത്ഥം.
എന്നാല്‍ ഈ കിന്നര്‍ വിഭാഗത്തിന് എപ്പോഴോ വേദിക് സനാതനധര്‍മ്മത്തില്‍ സ്ഥാനം നഷ്ടപ്പെട്ടു. ആ സ്ഥാനമാണ് ഇപ്പോള്‍ തിരിച്ചുകിട്ടുന്നത്. 2015ല്‍ രൂപീകരിച്ചെങ്കിലും അഖാഡ എന്ന നിലയ്‌ക്ക് അംഗീകാരം കിട്ടിയത് 2019ലെ പ്രയാഗ് രാജ് അര്‍ധകുംഭമേളയിലാണ്. പക്ഷെ അന്ന് സ്വതന്ത്രഅഖാഡയായല്ല, ജുന അഖാഡയുടെ കീഴിലുള്ള ഒരു അഖാഡയായാണ് കിന്നര്‍ അഖാഡയ്‌ക്ക് അംഗീകാരം കിട്ടിയത്. ജുന അഖാഡയുടെ ഹരിഗിരി മഹാരാജാണ് അനുഗ്രഹം നല്‍കിയത്. അന്ന് ജൂന അഖാഡയ്‌ക്കൊപ്പമാണ് ഷാഹി സ്നാനത്തില്‍ പങ്കെടുത്തത്. വൈദിക സനാതനധര്‍മ്മത്തില്‍ ട്രാന്‍സ് ജെന്‍ഡറെയും ഉള്‍ച്ചേര്‍ക്കുന്നു എന്നതാണ് 2025ലെ പ്രയാഗ് രാജ് മഹാകുംഭമേളയുടെ പ്രാധാന്യമെന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു. മാത്രമല്ല, പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ സ്വതന്ത്രപദവിയുള്ള അഖാഡയായാണ് കിന്നര്‍ അഖാഡ പ്രവര്‍ത്തിക്കുന്നത്. സനാതനധര്‍മ്മത്തില്‍ അഹംബ്രഹ്മാസ്മി എന്ന് പറയുന്നതുപോലെ ബ്രഹ്മം, സ്രഷ്ടാവ് എല്ലായിടത്തും ഉണ്ട് എന്നതിന് ഉദാഹരണമാണ് ട്രാന്‍സ് ജെന്‍ഡര്‍വിഭാഗത്തെയും അഖാഡയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാവരേയും ഉള്‍ചേര്‍ക്കുന്ന സനാതനധര്‍മ്മം എന്നേ പറയേണ്ടൂ എന്നും ലക്ഷ്മി നാരായണ്‍ ത്രിപാഠി.ലിംഗപദവിയോ ജാതിയോ ഒന്നും സനാതനധര്‍മ്മത്തിന് പ്രശ്നമല്ല, എല്ലാം ഒന്നാണ് എന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഠി പറയുന്നു.
ഉത്തരേന്ത്യയില്‍ അഖാഡ എന്ന വാക്കിന് അര്‍ഥം ആശ്രമം എന്നാണ്. ഇവിടെ സന്യാസത്തിലേക്കുള്ളവരെ പരിശീലിപ്പിക്കുന്ന, ആത്മീയ സംവാദങ്ങള്‍ നടക്കുന്ന, ആത്മീയാചാരങ്ങള്‍ സംഘടിപ്പിക്കുന്ന കേന്ദ്രങ്ങളാണ് അഖാഡകള്‍. കുംഭമേളകളില്‍ എത്തുന്ന പല വിഭാഗത്തില്‍ പെട്ട സന്യാസിമാര്‍ ഈ അഖാഡകളില്‍ നിന്നാണ് എത്തുന്നത്.
13 അഖാഡകളില്‍ നിന്നുള്ള സന്യാസിമാര്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കിന്നര്‍ അഖാഡയില്‍ എല്ലാ ലിംഗത്തിലുള്ളവര്‍ക്കും പ്രവേശനമുണ്ട്. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും എല്ലാം. പ്രവേശനം അനുവദിക്കുന്നുണ്ട്.
2015ല്‍ ആണ് കിന്നര്‍ അഖാഡ ആരംഭിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും ആത്മീയത അനുഷ്ഠിക്കാന്‍ ഇടം നല്‍കുന്ന വലിയൊരു വിപ്ലവമാണ് കിന്നര്‍ അഖാഡ തുടങ്ങിവെച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് മൂന്നാമത്തെ ലിംഗപദവി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത് 2014ല്‍ ആണ്. അതോടെയാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെയും അഖാഡയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും സന്യാസ പദവിവഹിക്കാമെന്നും സന്യാസചര്യകളില്‍ പങ്കാളികളാകാമെന്നും അതോടെയാണ് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: