വയനാട് :ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന് ജീവനൊടുക്കിയ കേസില്‍ ഒന്നാംപ്രതി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിത്.
എംഎല്‍എയേയും കൊണ്ട് വെളളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് കേണിച്ചിറയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. ചില സുപ്രധാന രേഖകള്‍ പരിശോധിച്ച പൊലീസ് പകര്‍പ്പുകള്‍ എടുക്കുകയും ചെയ്തു.പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു.
രാവിലെ കല്‍പ്പറ്റ പുത്തൂര്‍വയലിലെ പൊലീസ് ക്യാമ്പിലെത്തിയ ബാലകൃഷ്ണനെ കസ്റ്റഡയില്‍ എടുത്ത് ഉച്ചയ്ക്ക് ഒരുമണിവരെ ചോദ്യം ചെയ്തു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി പരിശോധന നടത്തി. വ്യാഴാഴ്ച എംഎല്‍എയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: