കൊച്ചി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് യുവജന കമ്മീഷന്‍. സംസ്ഥാന യുവജന കമ്മീഷന്‍ എറണാകുളത്ത് നടത്തിയ ജില്ലാ അദാലത്തില്‍ പരാതികള്‍ പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 24 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി വരുകയാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: