തിരുവനന്തപുരം: ഡോ. സുകുമാര്‍ അഴീക്കോടിന്റെ തൃശൂര്‍ എരവിമംഗലത്തുള്ള വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക് എന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവര്‍ത്തിക്കുക. അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലാ ക്യാമ്പസില്‍ സ്ഥാപിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്. ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക വൈവിധ്യം എന്നിവയ്‌ക്കും പ്രാധാന്യം നല്‍കുന്നതാണ് കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: