പ്രയാഗ് രാജ് : തൊണ്ണൂറുകളിലെ ബോളിവുഡില്‍ താരറാണിയായിരുന്ന മമത കുല്‍ക്കര്‍ണി സന്യാസിനിയായായി. ഇതിന്റെ ഭാഗമായി ജനവരി 24 വെള്ളിയാഴ്ച അവര്‍ പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പിണ്ഡദാനച്ചടങ്ങുകള്‍ നടത്തി.
നടി മമത കുല്‍ക്കര്‍ണി പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ പിണ്ഡദാനകര്മ്മം നടത്തുന്നു:
#WATCH | #MahaKumbh2025 | Former actress Mamta Kulkarni performs her 'Pind Daan' at Sangam Ghat in Prayagraj, Uttar Pradesh.
Acharya Mahamandleshwar of Kinnar Akhada, Laxmi Narayan said that Kinnar akhada is going to make her a Mahamandleshwar. She has been named as Shri Yamai… pic.twitter.com/J3fpZXOjBb
— ANI (@ANI) January 24, 2025
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഗംഗ,യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമഘട്ടിലെ മമത കുല്‍ക്കര്‍ണിയുടെ പിണ്ഡദാനച്ചടങ്ങ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. തന്റെ ഭൗതിക ജീവിതത്തോട് പൂര്‍ണ്ണമായും വിടവാങ്ങുന്നതിന്റെ ഭാഗമായാണ് സ്വയം പിണ്ഡദാനച്ചടങ്ങ് നടത്തിയത്.
ഗുരു നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ പിണ്ഡദാനച്ചടങ്ങ് നടത്തിയതെന്നും തനിക്ക് സമയമടുത്തതിനാലാണ് അത് ചെയ്തതെന്നും പിണ്ഡദാനച്ചടങ്ങ് നടത്തിയ ശേഷം മമത കുല്‍ക്കര്‍ണി പറഞ്ഞു. പിണ്ഡദാനച്ചടങ്ങിന് ശേഷം വല്ലാത്ത വൈകാരികവിക്ഷോഭത്തോടെയാണ് മമത കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുറച്ചുകാലമായി ബോളിവുഡിനെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു മമത കുല്‍ക്കര്‍ണി. തൊണ്ണൂറുകളില്‍ ഇവരുടെ കരണ്‍ അര്ജുന്, അഷിക് ആവാരാ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ മമത കുല്‍ക്കര്‍ണിയുടെ പിണ്ഡദാനച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ത്രിവേണി സംഗമസ്ഥാനത്തെ ഘട്ടില്‍ എത്തിയിരുന്നു.
താന്‍ ഇനി ബോളിവുഡിലേക്കില്ലെന്ന് കഴിഞ്ഞ മാസം തന്നെ മമത കുല്‍ക്കര്‍ണി പ്രസ്താവിച്ചിരുന്നു. മമത കുല്‍ക്കര്‍ണിയുടെ ജീവിതം തന്നെ അപ്രതീക്ഷിതഗതിമാറ്റങ്ങളുടേതായിരുന്നു. അവര്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നതും യാദൃച്ഛികമായിട്ടായിരുന്നു. ബോളിവുഡില്‍ ചാന്സുകള് കുറഞ്ഞതോടെ അവര്‍ വിദേശത്തായിരുന്നു. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. 2024 ഡിസംബറിലായിരുന്നു മുംബൈ വിമാനത്താവളത്തില്‍ ഇവര്‍ വിമാനമിറങ്ങിയപ്പോഴും ഇവരെ മാധ്യമങ്ങള്‍ പൊതിഞ്ഞിരുന്നു. അന്നാണ് താന്‍ ഇനി ബോളിവുഡിലേക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചത്. പക്ഷെ സന്യാസിനിയായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ആകെയുള്ള 13 അഖാഡകളില്‍ ഏഴ് അഖാഡകളില്‍ മാത്രമേ നാഗസാധുക്കള്‍(നഗ്നസന്യാസികള്‍) ഉള്ളൂ. അത് ഇവയാണ്-ജൂന അഖാഡ, നിരഞ്ജനി അഖാഡ, മഹാനിര്‍വാണി അഖാഡ, അതല് അഖാഡ, അഗ്നി അഖാഡ, അനന്ത് അഖാഡ, ആവഹാന്‍ അഖാഡ എന്നിവയാണിവ. മമത കുല്‍ക്കര്‍ണി അംഗമായ കിന്നാര്‍ അഖാഡ നാഗസാധുക്കളുടേതല്ല.
കിന്നാര അഖാഡയുടെ പ്രധാന ആചാര്യയായ ലക്ഷ്മിനാരായണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണ് . 2015ല്‍ ആണ് കിന്നര്‍ അഖാഡ ആരംഭിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും ആത്മീയത അനുഷ്ഠിക്കാന്‍ ഇടം നല്കുന്ന വലിയൊരു വിപ്ലവമാണ് കിന്നര്‍ അഖാഡ തുടങ്ങിവെച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് മൂന്നാമത്തെ ലിംഗപദവി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത് 2014ല്‍ ആണ്. അതോടെയാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെയും അഖാഡയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും സന്യാസ പദവിവഹിക്കാമെന്നും സന്യാസചര്യകളില് പങ്കാളികളാകാമെന്നും അതോടെയാണ് തീരുമാനമായത്. പക്ഷെ കിന്നര്‍ അഖാഡയില്‍ എല്ലാ ലിംഗത്തിലുള്ളവര്‍ക്കും പ്രവേശനമുണ്ട്. ആണിനും പെണ്ണിനും ട്രാന്‍സ്ജെന്‍ഡറിനും എല്ലാം.
മമത കുല്‍ക്കര്‍ണിയെ ഒരു മഹാമണ്ഡലേശ്വര്‍ ആയാണ് കിന്നാര്‍ അഖാഡയിലേക്ക് എടുത്തിരിക്കുന്നതെന്ന് കിന്നാര അഖാഡയുടെ ആചാര്യ ലക്ഷ്മിനാരായണ് പറഞ്ഞു. മഹാമണ്ഡലേശ്വര്‍ എന്നത് കിന്നാര്‍ അഖാഡയിലെ ഒരു സ്ഥാനപ്പേരാണ്. സാധാരണ സന്യാസിനി എന്നതിനേക്കാള്‍ ഉയര്‍ന്ന ചുമതലകള്‍ ഉള്ള പദവിയാണ്. സനാതനധര്‍മ്മം പ്രചരിപ്പിക്കുക എന്നത് ഇവരുടെ ദൗത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: